കോഴിക്കോട് : കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗണും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡ ലംഘനം വർധിക്കുന്നു. കോഴിക്കോട് ജില്ലയിൽ മാത്രം കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 635 കേസുകളാണ് രജിസ്റ്റർ ചെയ്തത്. മാസ്ക് ധരിക്കാതെ പൊതു സ്ഥലങ്ങളിൽ യാത്ര ചെയ്യുന്നതിനാണ് കൂടുതൽ കേസുകളും രജിസ്റ്റർ ചെയ്തിട്ടുള്ളത്.
264 കേസുകളാണ് മാസ്ക് ധരിക്കാത്തതിന് നഗര പരിധിയിൽ രജിസ്റ്റർ ചെയ്തത്. കൂടാതെ റൂറൽ മേഖലയിൽ മാസ്ക് ധരിക്കാത്തതിന് 269 കേസുകളും രജിസ്റ്റർ ചെയ്തു. കൂടാതെ സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടക്കാത്തതിനും നഗര പരിധിയിൽ 39 കേസുകളും റൂറൽ പരിധിയിൽ 63 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read also : കോവിഡ് ഭീതിയിൽ മുൻകൂർ ജാമ്യം നൽകരുത്; ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി