കോവിഡ് നിയന്ത്രണ ലംഘനം; കോഴിക്കോട് ജില്ലയിൽ മാത്രം 635 കേസുകൾ

By Team Member, Malabar News
Ajwa Travels

കോഴിക്കോട് : കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗണും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡ ലംഘനം വർധിക്കുന്നു. കോഴിക്കോട് ജില്ലയിൽ മാത്രം കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 635 കേസുകളാണ് രജിസ്‌റ്റർ ചെയ്‌തത്‌. മാസ്‌ക് ധരിക്കാതെ പൊതു സ്‌ഥലങ്ങളിൽ യാത്ര ചെയ്യുന്നതിനാണ് കൂടുതൽ കേസുകളും രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്‌.

264 കേസുകളാണ് മാസ്‌ക് ധരിക്കാത്തതിന് നഗര പരിധിയിൽ രജിസ്‌റ്റർ ചെയ്‌തത്. കൂടാതെ റൂറൽ മേഖലയിൽ മാസ്‌ക് ധരിക്കാത്തതിന് 269 കേസുകളും രജിസ്‌റ്റർ ചെയ്‌തു. കൂടാതെ സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്‌ഥലങ്ങളിൽ കൂട്ടംകൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടക്കാത്തതിനും നഗര പരിധിയിൽ 39 കേസുകളും റൂറൽ പരിധിയിൽ 63 കേസുകളും രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌.

Read also : കോവിഡ് ഭീതിയിൽ മുൻ‌കൂർ ജാമ്യം നൽകരുത്; ഉത്തരവ് സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE