അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 1,757 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളേക്കാൾ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ നേരിയ വർധന രാജ്യത്ത് ഉണ്ടായിട്ടുണ്ട്. കൂടാതെ 1,725 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് മുക്തരായത്. നിലവിൽ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകളുടെ എണ്ണം 5,61,048 ആയി ഉയർന്നിട്ടുണ്ട്. ഇവരിൽ 5,40,886 പേരും ഇതുവരെ രോഗമുക്തരായി.
കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം രാജ്യത്ത് കോവിഡ് മൂലം 3 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് മരണസംഖ്യ 1,661 ആയും ഉയർന്നു. രാജ്യത്ത് നിലവിൽ പ്രതിദിന രോഗമുക്തരുടെ എണ്ണം ഉയർന്ന് നിൽക്കുന്നതിനാൽ രോഗബാധിതരായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണത്തിൽ വലിയ വർധന രേഖപ്പെടുത്തുന്നില്ല. 18,501 ആളുകളാണ് ഇപ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നത്.
Read also : തോൽവിക്ക് കാരണം സംഘടനാ ദൗർബല്യം; രമേശ് ചെന്നിത്തല