തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് കാരണം സംഘടനാ ദൗർബല്യമെന്ന് രമേശ് ചെന്നിത്തല. സർക്കാരിന്റെ അഴിമതികൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല. ബൂത്ത് തലം മുതൽ പ്രവർത്തനം നിർജീവമായിരുന്നു. സ്‌ഥാനാർഥികളുടെ സ്‌ളിപ്പ് നൽകാൻ പോലും ആളില്ലാത്ത സ്‌ഥിതിയാണ് ഉണ്ടായിരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അശോക് ചവാൻ സമിതിക്ക് മുന്നിലായിരുന്നു മുൻ പ്രതിപക്ഷ നേതാവിന്റെ വിശദീകരണം.
നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ടാണ് മുതിർന്ന നേതാവ് അശോക് ചവാന്റെ നേതൃത്വത്തിലുള്ള സമിതി തെളിവെടുപ്പ് നടത്തുന്നത്. എംപിമാരോടും എംഎല്‍എമാരോടും ഓണ്‍ലൈനിലാണ് വിശദാംശങ്ങള്‍ തേടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിൽ ജില്ലാ ഘടകങ്ങൾക്ക് ഉൾപ്പെടെ നിർണായകമായ പങ്കുണ്ടെന്ന് കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ എഐസിസിക്ക് നൽകിയ റിപ്പോർട്ടിലും പരാമർശിച്ചിരുന്നു.
Read also: അസമിൽ കുടുങ്ങിയ മലയാളി ബസ് ഡ്രൈവർ മരിച്ചു