അസമിൽ കുടുങ്ങിയ മലയാളി ബസ് ഡ്രൈവർ മരിച്ചു

By Team Member, Malabar News
മരിച്ച നജീബ്
Ajwa Travels

തൃശൂർ : അസം അതിർത്തിയിൽ കുടുങ്ങിയ സ്വകാര്യ ബസ് ഡ്രൈവർ കുഴഞ്ഞു വീണ് മരിച്ചു. തൃശൂർ സ്വദേശിയായ നജീബ് ആണ് മരിച്ചത്. 48 വയസായിരുന്നു. അസം-പശ്‌ചിമബംഗാൾ അതിർത്തിയായ അലിപൂരിൽ വച്ചാണ് മരണം സംഭവിച്ചത്. അതിഥി തൊഴിലാളികളുമായി കേരളത്തിൽ നിന്നും പോയ ജയ്‌ഗുരു എന്ന ബസിന്റെ ഡ്രൈവറാണ് മരിച്ച നജീബ്.

ഏജന്റുമാർ കബളിപ്പിച്ചതിനെ തുടർന്ന് ഏകദേശം 400ഓളം ബസുകളാണ് അസം, പശ്‌ചിമബംഗാൾ അതിർത്തികളിൽ കുടുങ്ങി കിടക്കുന്നത്. തുടർന്ന് ഇവ ഉടൻ തന്നെ സംസ്‌ഥാനം വിടണമെന്ന ആവശ്യം അസം സർക്കാർ കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു. 10 ദിവസത്തെ സമയം നൽകിയ സർക്കാർ, അല്ലാത്തപക്ഷം ബസ് സറണ്ടർ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ ഡീസൽ അടിക്കാനോ, ഭക്ഷണം കഴിക്കാനോ പോലും തങ്ങളുടെ കയ്യിൽ പണമില്ലെന്നാണ് തൊഴിലാളികൾ വ്യക്‌തമാക്കുന്നത്. കൂടാതെ അടിന്തരമായി സര്‍ക്കാരും ഗതാഗതവകുപ്പും ഇക്കാര്യത്തില്‍ ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍, കോഴിക്കോട്, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ബസുകളാണ് അസം അതിർത്തികളിൽ കുടുങ്ങി കിടക്കുന്നവയിൽ കൂടുതലും.

Read also : കേരള എൻജിനീയറിങ്-മെഡിക്കൽ പ്രവേശന പരീക്ഷ ജൂലൈ 24ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE