ടൂറിസ്‌റ്റ് ബസുമായി ആസാമിൽ കുടുങ്ങിയ കോഴിക്കോട് സ്വദേശി ആത്‌മഹത്യ ചെയ്‌തു

By News Desk, Malabar News
MalabarNews_Bus_drivers_stranded_assam
Ajwa Travels

കൊച്ചി: ഇതര സംസ്‌ഥാനങ്ങളിലെ തൊഴിലാളികളുമായി ആസാമിലേക്ക് പോയി തിരിച്ചു വരാനാവാതെ അവിടെ കുടുങ്ങിയ ടൂറിസ്‌റ്റ് ബസിലെ ജീവനക്കാരൻ ആത്‌മഹത്യ ചെയ്‌തു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അഭിജിത്താണ് അസമിലെ ന​ഗോറയിൽ കുടുങ്ങി പോയ ടൂറിസ്‌റ്റ് ബസിനുള്ളിൽ ആത്‌മഹത്യ ചെയ്‌തത്.

റംസാനും നിയമസഭാ തിരഞ്ഞെടുപ്പിനും മുൻപായി അന്യസംസ്‌ഥാന തൊഴിലാളികളുമായി ആസാമിലേക്ക് നിരവധി ടൂറിസ്‌റ്റ് ബസുകൾ പോയിരുന്നു. ഇങ്ങനെയൊരു ബസിലെ തൊഴിലാളിയാണ് അഭിജിത്ത്. നാട്ടിലെത്തിയ അന്യസംസ്‌ഥാന തൊഴിലാളികൾ കേരളത്തിൽ രണ്ടാം തരം​ഗവും ലോക്ക്ഡൗണും കാരണം ഇവിടേക്ക് തിരിച്ചു വരാൻ മടി കാണിച്ചതോടെ ഇവരുമായി അവിടേക്ക് പോയ ടൂറിസ്‌റ്റ് ബസുകളും അതിലെ ജീവനക്കാരും അവിടെ കുടുങ്ങുകയായിരുന്നു.

യാതൊരു അടിസ്‌ഥാന സൗകര്യവും മറ്റു സഹായങ്ങളും ലഭിക്കാതെ ആസാമിൽ കുടുങ്ങിയ ഈ തൊഴിലാളികൾ വലിയ ദുരിതമാണ് ഇത്രയും കാലം നേരിട്ടത്. ആഴ്‌ചകൾക്ക് മുൻപ് ഇങ്ങനെ അവിടെ കുടുങ്ങിയ ബസുകളിലൊന്നിലെ ജീവനക്കാരൻ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. ഈ മരണത്തിന്റെ ആഘാതം മാറും മുൻപാണ് ബസ് ജീവനക്കാരന്റെ ആത്‌മഹത്യ.

ആസാമിൽ നിന്നും കേരളത്തിലേക്ക് തിരിച്ചു വരാൻ ഒരു ബസിന് മാത്രം 70,000 രൂപയോളം ചിലവഴിക്കേണ്ടി വരും എന്നാണ് കണക്ക്. ഇവരെ ആസാമിലേക്ക് വിട്ട ഏജന്റുമാരും ബസ് ഉടമകളും ഇവരെ തിരികെ കൊണ്ടു വരാൻ കാര്യമായ ഇടപെടൽ ഒന്നും നടത്തിയിരുന്നില്ല.

Also Read: ഭീഷണി മുൻപും ഉണ്ടായിട്ടുണ്ട്, അന്നും വീട്ടിലാണ് കിടന്നുറങ്ങിയത്; എഎന്‍ രാധാകൃഷണന് മുഖ്യമന്ത്രിയുടെ മറുപടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE