ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നേതാക്കളുടെ ചുമതലകളിൽ മാറ്റം വരുത്തി എഐസിസി. കേരളത്തിന്റെ ചുമതലയിൽ നിന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ മാറ്റി. പകരം ചുമതല ദീപാ ദാസ് മുൻഷിക്ക് നൽകി. കേരളത്തിന് പുറമേ ലക്ഷദ്വീപിന്റെ ചുമതലയും തെലങ്കാനയുടെ അധിക ചുമതലയും ദീപാ ദാസിനുണ്ട്.
സംഘടനാകാര്യ ജനറൽ സെക്രട്ടറിയായി കെസി വേണുഗോപാൽ തുടരും. ദേശീയ പ്രവർത്തക സമിതിയിലെ സ്‌ഥിരം ക്ഷണിതാവായ രമേശ് ചെന്നിത്തലയ്‌ക്ക് മഹാരാഷ്‌ട്രയുടെ ചുമതലയും നൽകി. കമ്യൂണിക്കേഷൻ വിഭാഗത്തിന്റെ ചുമതലയിൽ ജയ്‌റാം രമേശും ഛത്തീസ്‌ഗഡിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ആയി സച്ചിൻ പൈലറ്റും തുടരും. മുകുൾ വാസ്‌നിക്കിന് ഗുജറാത്തിന്റേയും രൺദീപ് സിങ് സുർജേവാലയ്‌ക്ക് കർണാടകയുടെയും ചുമതലയുണ്ട്. അതേസമയം, പ്രിയങ്ക ഗാന്ധിയുടെ ചുമതല നിശ്‌ചയിച്ചിട്ടില്ല.
Most Read| ഗുജറാത്ത് തീരത്ത് എണ്ണക്കപ്പലിന് നേരെ ഡ്രോൺ ആക്രമണം; 20 ഇന്ത്യക്കാർ- ആളപായമില്ല