തിരുവനന്തപുരം: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും നാളെയും പ്രഖ്യാപിച്ച ഓറഞ്ച് അലർട് പിൻവലിച്ചു. ഈ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ഇന്ന് 14 ജില്ലകളിലും യെല്ലോ അലർട്ടാണ്.
തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള 11 ജില്ലകളിൽ നാളെ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച 9 ജില്ലകളിലും യെല്ലോ അലർട് പുറപ്പെടുവിച്ചു. ജൂൺ 17ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ജൂൺ 18ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ജൂൺ 19ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: കൊടകര കുഴൽപ്പണക്കേസ്; ഹരജി അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി