വാക്‌സിൻ വിതരണം; ജില്ലയിൽ നാളെയും മറ്റന്നാളും കൂടുതൽ കേന്ദ്രങ്ങളിൽ

By Team Member, Malabar News
Vaccination in Wayanad
Representational Image
Ajwa Travels

കോഴിക്കോട് : നാളെയും മറ്റന്നാളുമായി ജില്ലയിൽ കൂടുതൽ വാക്‌സിനേഷൻ കേന്ദ്രങ്ങൾ ഒരുക്കുമെന്ന് വ്യക്‌തമാക്കി അധികൃതർ. ഇതിലൂടെ കൂടുതൽ ആളുകളിലേക്ക് വാക്‌സിൻ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 45 വയസിന് മുകളിൽ ഉള്ളവർക്കായി ഒരു വാക്‌സിനേഷൻ കേന്ദ്രം കൂടി എല്ലാ തദ്ദേശ സ്‌ഥാപനങ്ങളിലും ആരംഭിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി.

കൂടുതൽ കേന്ദ്രങ്ങൾ തുറക്കുന്നതോടെ അടുത്ത ദിവസങ്ങളിൽ 150 കേന്ദ്രങ്ങളിലൂടെ വാക്‌സിൻ വിതരണം ചെയ്യാൻ സാധിക്കുമെന്നാണ് അധികൃതർ കരുതുന്നത്. ഇത്തരത്തിൽ 40,000ൽ അധികം ഡോസുകൾ വിതരണം ചെയ്യാനാണ് അധികൃതർ ലക്ഷ്യം വെക്കുന്നത്.

നിലവിൽ ജില്ലയിൽ 15,000 ഡോസ് വാക്‌സിനാണ് സ്‌റ്റോക്കുള്ളത്. എന്നാൽ ഇന്ന് ജില്ലയിലേക്ക് കൂടുതൽ ഡോസ് വാക്‌സിൻ എത്തിക്കും. തുടർന്ന് നാളെയും മറ്റന്നാളും കൂടുതൽ വാക്‌സിൻ വിതരണം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി കോവിൻ പോർട്ടൽ വഴി ബുക്ക് ചെയ്‌ത് ആളുകൾ വാക്‌സിൻ സ്വീകരിക്കാനായി എത്തണമെന്നും അധികൃതർ വ്യക്‌തമാക്കി.

Read also : ബലൂൺ ബോംബ് പ്രയോഗിച്ച് ഹമാസ്; ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE