ലോക്ക്ഡൗണ്‍ ലംഘനം; ഇന്ന് രജിസ്‌റ്റര്‍ ചെയ്‌തത് 4435 കേസുകള്‍

By Staff Reporter, Malabar News
lockdown violation
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തൊട്ടാകെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് 4435 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്‌റ്റിലായത് 1824 പേരാണ്. 2494 വാഹനങ്ങളും പിടിച്ചെടുത്തു.

മാസ്‌ക് ധരിക്കാത്ത 9140 സംഭവങ്ങളാണ് സംസ്‌ഥാനത്ത് ഇന്ന് റിപ്പോര്‍ട് ചെയ്‌തത്. കൂടാതെ ക്വാറന്റെയ്ൻ ലംഘിച്ചതിന് 46 കേസുകളും റിപ്പോര്‍ട് ചെയ്‌തിട്ടുണ്ട്.

അതേസമയം സംസ്‌ഥാനത്തെ ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,07,474 ആണ്. ഇതിൽ രോഗബാധ 11,647 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 12,459 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 112 പേർക്കാണ്. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 10.84% ആണ്. ആകെ ചികിൽസയിൽ ഉള്ളത് 1,05,936 പേരാണ്.

സംസ്‌ഥാനത്ത് 178 പ്രദേശങ്ങളില്‍ ടിപിആര്‍ 8ന് താഴെയാണ്. രോഗവ്യാപനത്തോത് 8നും 20നും ഇടക്കുള്ള 633 പ്രദേശങ്ങളും ടിപിആര്‍ 20നും 30നും ഇടക്കുള്ള 208 പ്രദേശങ്ങളും സംസ്‌ഥാനത്തുണ്ട്. 16 ഇടങ്ങളില്‍ ടിപിആര്‍ 30നും മുകളിലാണ്. ഇവയിൽ പകുതിയും തിരുവനന്തപുരത്താണ്.

Most Read: തിരഞ്ഞെടുപ്പ് പ്രവർത്തനം പാളി, അടിസ്‌ഥാന പ്രശ്‌നം വിഭാഗീയത; ബിജെപിക്കെതിരെ ആർഎസ്‌എസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE