കോഴിക്കോട്: കോടഞ്ചേരി ചാലിപ്പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. പെരുമണ്ണ പുതിയോട്ടിൽ ഇർഷാദിന്റെ ഭാര്യ ആയിഷ നിഷില (21)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ കിണാശ്ശേരി സ്വദേശി അൻസാർ മുഹമ്മദി(26)നായി തിരച്ചിൽ തുടരുകയാണ്.
വ്യാഴാഴ്ച വൈകുന്നേരത്തോടെ ആണ് സംഭവം. ഇർഷാദ്, ഭാര്യ ആയിഷ നിഷില സുഹൃത്തുക്കളായ അൻസാർ, അജ്മൽ എന്നിവർ രണ്ട് ബൈക്കുകളിലായാണ് സ്ഥലത്തെത്തിയത്. ഇവർ പുഴയില്‍ ഇറങ്ങിയപ്പോൾ ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടാവുകയും ഒഴുക്കില്‍പ്പെടുകയും ആയിരുന്നു. മറ്റുള്ളവര്‍ നീന്തി രക്ഷപ്പെട്ടു.
ഇവർ പരിസര വാസികളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കോടഞ്ചേരി പോലീസും മുക്കം ഫയർ ഫോഴ്സും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചു. പുഴയിൽ ശക്തമായ നീരൊഴുക്കാണെന്ന് പരിസരവാസികൾ പറയുന്നു. വനമേഖലയില്‍ മഴ പെയ്തതിനെ തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചക്ക് ശേഷം പെട്ടെന്നാണ് ചാലിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നത്.
Also Read: കൊടുവള്ളിയിൽ മൊബൈൽ നെറ്റ്വർക് ലഭിക്കുന്നില്ല; വിദ്യാർഥികൾ അനിശ്ചിതത്വത്തിൽ