കോഴിക്കോട് : ജില്ലയിൽ ലഹരിമരുന്നുമായി 4 യുവാക്കൾ പിടിയിൽ. പൊക്കുന്ന് സ്വദേശി പാലോടിപറമ്പ് റംഷീദ്(20), വെട്ടുകാട്ടിൽ മുഹമ്മദ് മാലിക്( 27), തിരുവണ്ണൂർ സ്വദേശി ഫാഹിദ്(29) ചക്കുകടവ് സ്വദേശി മുഹമ്മദ് അൻസാരി(28) എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇവരുടെ പക്കൽ നിന്നും 7.5 ഗ്രാം എംഡിഎംഎയും പോലീസ് കണ്ടെടുത്തു.
മാങ്കാവ് പൊക്കുന്ന് ഭാഗത്തായി ലഹരി മരുന്നിന്റെ ഉപയോഗവും വിൽപനയും നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കസബ പോലീസും ഡാൻസഫ് സ്‌ക്വാഡും ചേർന്നു നടത്തിയ പരിശോധനയിലാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. അറസ്‌റ്റിലായ പ്രതികൾക്ക് ലഹരിമരുന്ന് എത്തിച്ചു കൊടുക്കുന്നവരെ കുറിച്ച് വിവരങ്ങൾ ലഭിച്ചതായും, ഇവർക്കായുള്ള അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്‌തമാക്കി.
എസ്‌ഐ ശിവപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പരിശോധനയിൽ എഎസ്ഐ സാജൻ പുതിയോട്ടിൽ, സീനിയർ സിവിൽ പോലീസ് ഓഫിസർ മനോജ്, കെഎച്ച്ജി ചന്ദ്രൻ, സിപിഒ വിഷ്‌ണു, ഡാൻസാഫ് അംഗങ്ങളായ എഎസ്ഐ മുഹമ്മദ് ഷാഫി എം സജി, സീനിയർ സിവിൽ പോലീസ് ഓഫിസർ കെ അഖിലേഷ്, ജോമോൻ, സിപിഒ എം ജിനേഷ് എന്നിവർ പങ്കെടുത്തു.
Read also : കൊള്ള തുടരുന്നു; ഇന്ധന വിലയിൽ ഇന്നും വര്‍ധന



































