കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും കൂടി. പവന് 200 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വര്‍ണത്തിന്റെ വില 35,720 രൂപയായി. ഒരു ഗ്രാമിന് 4,465 രൂപയാണ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
രാജ്യാന്തര വിപണിയിലും സ്വര്‍ണ വില ഉയര്‍ന്നു. ട്രോയ് ഔൺസിന് 1800.99 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 35,520 രൂപയും ഗ്രാമിന് 4,440 രൂപയും ആയിരുന്നു ഉണ്ടായിരുന്നത്. ജൂണിൽ പവന് 1,680 രൂപ കുറഞ്ഞിരുന്നു. അതേസമയം ജൂൺ മൂന്നിനാണ് സ്വര്‍ണ വില മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ എത്തിയത്. ഒരു പവൻ സ്വര്‍ണത്തിന് 36,960 രൂപയായിരുന്നു അന്നത്തെ വില. പിന്നീട് വില ഇടിയുകയായിരുന്നു. എന്നാൽ ജൂലൈയുടെ തുടക്കം മുതൽ തന്നെ സ്വര്‍ണ വില ഉയരുന്നുണ്ട്.
Most Read: ഓഹരി വിപണി നഷ്ടത്തോടെ തുടങ്ങി