സ്വർണവില കുതിക്കുന്നു; പവന് 200 രൂപ കൂടി

By Staff Reporter, Malabar News
gold price-increase
Ajwa Travels

കൊച്ചി: സംസ്‌ഥാനത്ത് സ്വര്‍ണ വില ഇന്നും കൂടി. പവന് 200 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വര്‍ണത്തിന്റെ വില 35,720 രൂപയായി. ഒരു ഗ്രാമിന് 4,465 രൂപയാണ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

രാജ്യാന്തര വിപണിയിലും സ്വര്‍ണ വില ഉയര്‍ന്നു. ട്രോയ് ഔൺസിന് 1800.99 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 35,520 രൂപയും ഗ്രാമിന് 4,440 രൂപയും ആയിരുന്നു ഉണ്ടായിരുന്നത്. ജൂണിൽ പവന് 1,680 രൂപ കുറഞ്ഞിരുന്നു. അതേസമയം ജൂൺ മൂന്നിനാണ് സ്വര്‍ണ വില മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ എത്തിയത്. ഒരു പവൻ സ്വര്‍ണത്തിന് 36,960 രൂപയായിരുന്നു അന്നത്തെ വില. പിന്നീട് വില ഇടിയുകയായിരുന്നു. എന്നാൽ ജൂലൈയുടെ തുടക്കം മുതൽ തന്നെ സ്വര്‍ണ വില ഉയരുന്നുണ്ട്.

Most Read: ഓഹരി വിപണി നഷ്‌ടത്തോടെ തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE