പാലക്കാട്: ജില്ലയിലെ മണ്ണാർക്കാട് അമ്പലപ്പാറയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്തിനെ വിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തി. കൊല്ലപ്പെട്ട സജീര്‍ എന്ന ഫക്രുദ്ദീന്റെ സുഹൃത്ത് മഹേഷിനെയാണ് വിഷം അകത്തുചെന്ന് അവശനിലയില്‍ കണ്ടെത്തിയത്. ഇയാളെ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ രാത്രി 10 മണിയോടെയാണ് സജീറിനെ അമ്പലപ്പാറ ക്ഷേത്രത്തിന് സമീപമുള്ള വാഴത്തോട്ടത്തിലെ ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. താനാണ് സജീറിനെ കൊലപ്പെടുത്തിയത് എന്നും താന്‍ വിഷം കഴിച്ചിട്ടുണ്ടെന്നും മഹേഷ് പറഞ്ഞതായി ഇവരുടെ സുഹൃത്ത് സാദ്ദിഖ് പോലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലാണ് മഹേഷിനെ അവശനിലയില്‍ കണ്ടെത്തിയത്.
Read also: സംസ്ഥാനത്ത് കനത്ത മഴ തുടരും; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു