അസുരന്റെ തെലുങ്ക് റീമേക്ക് ‘നരപ്പ’ റിലീസ് ജൂലൈ 20ന്; ട്രെയ്‌ലർ പുറത്തുവിട്ടു

By Staff Reporter, Malabar News
asurans telugu remake narappa releasing
Ajwa Travels

വെട്രിമാരൻ സംവിധാനം ചെയ്‌ത്‌ ധനുഷ് നായകനായി തമിഴിൽ വൻ വിജയം നേടിയ ‘അസുരൻ’ എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് റിലീസിന് ഒരുങ്ങുന്നു. സൂപ്പർതാരം വെങ്കിടേഷ് നായകനായെത്തുന്ന ചിത്രം ‘നരപ്പ‘ ആമസോൺ പ്രൈം വീഡിയോയിലൂടെ ജൂലൈ 20ന് പ്രദർശനത്തിന് എത്തും. ചിത്രത്തിന്റെ ടെയ്‌ലർ ഇന്ന് പുറത്തു വിട്ടിരുന്നു. ശ്രീകാന്ത് അഡലയാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌.

Narappa - Official Trailer | Venkatesh, Priyamani, Rao Ramesh, Nassar | Amazon Prime Video

തമിഴിൽ മഞ്‌ജു വാര്യർ അവതരിപ്പിച്ച കഥാപാത്രത്തെ നരപ്പയിൽ പ്രിയാമണിയാണ് അവതരിപ്പിക്കുന്നത്. പ്രകാശ് രാജ്, മുരളി ശർമ, സമ്പത്ത് രാജ്, റാവു രമേശ്, നാസർ, കാർത്തിക് രത്‌നം, അമ്മു അഭിരാമി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. കലൈപുലി എസ്‌ തനുവും, ഡി സുരേഷ് ബാബുവും ചേർന്നാണ് ചിത്രം നിർമിച്ചത്. മണി ശർമയാണ് ചിത്രത്തിന് സംഗീതം നൽകിയത്.

Read Also: ഐസിസി ഏകദിന റാങ്കിംഗ്; ഒന്നാം സ്‌ഥാനം നിലനിർത്തി ബാബർ അസം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE