ന്യൂഡെല്‍ഹി: കോവിഡ് സാഹചര്യത്തില്‍ അടച്ചിട്ട സ്കൂളുകള്‍ നാളെ മുതല്‍ ഭാഗികമായി തുറക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍. നിലവില്‍ പത്ത്, 12 ക്ളാസ് വിദ്യാര്‍ഥികള്‍ക്കായി സ്കൂള്‍ തുറക്കാനാണ് തീരുമാനമെന്ന് ഡെല്‍ഹി ദുരന്തനിവാരണ അതോറിറ്റി (ഡിഡിഎംഎ) അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന് ആവശ്യങ്ങള്‍ക്കും പരീക്ഷയുമായി ബന്ധപ്പെട്ട പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്കും നാളെ മുതല്‍ സ്കൂളുകള്‍ സന്ദര്‍ശിക്കാമെന്നാണ് നിര്‍ദ്ദേശം.
സ്കൂളുകള്‍ തുറക്കുന്നതു സംബന്ധിച്ച് പൊതുജനാഭിപ്രായം പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. വിഷയത്തില്‍ കര്‍മ്മപദ്ധതി ആവിഷ്കരിക്കാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ സര്‍ക്കാരിനോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഡെൽഹിയെ കൂടാതെ ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, ഒഡിഷ, ഉത്തര്‍പ്രദേശ്, തമിഴ്നാട്, ഹരിയാന, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും സ്കൂള്‍ തുറക്കാനുള്ള തീരുമാനത്തിലാണ്.
Read also: ഗംഗയിലും യമുനയിലും ജലനിരപ്പ് ഉയരുന്നു; മുന്നറിയിപ്പ് നൽകി യുപി സർക്കാർ