സംസ്‌ഥാനത്ത് സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഭക്ഷ്യകിറ്റ് വിതരണത്തിന് തുടക്കമായി

By Staff Reporter, Malabar News
food kit_students
Representational Image

തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചു. 29 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ക്കാണ് കിറ്റ് ലഭിക്കുക. പ്രീപ്രൈമറി മുതല്‍ എട്ടാം ക്ളാസ് വരെയുള്ള 29,52,919 വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണ പദ്ധതിയുടെ പ്രയോജനം ലഭിക്കും.

കൂടാതെ സംസ്‌ഥാനത്തെ 43 സ്‌പെഷ്യല്‍ വിദ്യാലയങ്ങളിലെ എട്ടാം ക്ളാസ് വരെയുള്ള കാഴ്‌ച, കേള്‍വി പരിമിതികളുള്ള കുട്ടികള്‍ക്കും ഭക്ഷ്യ ഭദ്രതാ അലവന്‍സ് ലഭിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

അതേസമയം പ്രീപ്രൈമറി, പ്രൈമറി വിഭാഗം സ്‌കൂള്‍ കുട്ടികള്‍ക്ക് യഥാക്രമം രണ്ട് കിലോഗ്രാം, ആറു കിലോഗ്രാം എന്നിങ്ങനെയാണ് ഭക്ഷ്യധാന്യം വിതരണം ചെയ്യുക. ഇതോടൊപ്പം ഈ രണ്ടു വിഭാഗങ്ങള്‍ക്കും 497 രൂപയ്‌ക്കുള്ള ഭക്ഷ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകളും വിതരണം ചെയ്യുമെന്ന് മന്ത്രി വ്യക്‌തമാക്കി.

അപ്പര്‍ പ്രൈമറി വിഭാഗം കുട്ടികള്‍ക്ക് പത്തു കിലോഗ്രാം അരിയും 782.25 രൂപയ്‌ക്കുള്ള ഭക്ഷണ സാധനങ്ങളും അടങ്ങുന്ന കിറ്റാണ് നല്‍കുക. ആകെ 8 ഇന സാധങ്ങളാണ് കിറ്റിലുണ്ടാവുക.

അതേസമയം പാഠ്യപദ്ധതി പരിഷ്‌കരണം ലളിതവും സമഗ്രവുമാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കൂട്ടിച്ചേർത്തു. ആഴത്തിൽ ഉള്ളതും എന്നാൽ കുട്ടികൾക്ക് താങ്ങാവുന്നതുമായ പാഠ്യപദ്ധതിയാകും പുതിയതെന്നും മന്ത്രി വ്യക്‌തമാക്കി.

Most Read: ജ്വല്ലറി പരസ്യങ്ങളിൽ വധുവിന്റെ ചിത്രം ഒഴിവാക്കണം; അഭ്യർഥനയുമായി ഗവര്‍ണര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE