കൊച്ചി: ഫോട്ടോഗ്രാഫറെ സ്റ്റുഡിയോയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പറവൂർ, തെക്കിനേഴത്ത് വീട്ടിൽ വിജിൽ കുമാറിനെ(37) ആണ് ഇന്ന് പുലർച്ചെ രണ്ടോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏഴിക്കരയിൽ ‘ലവൻഡർ’ എന്ന പേരിൽ സ്റ്റുഡിയോ നടത്തി വരികയായിരുന്നു. രാത്രി വൈകിയും വീട്ടിൽ എത്താതായതിനെ തുടർന്ന് അയൽവാസിയായ യുവാവ് അന്വേഷിച്ച് ചെന്നപ്പോഴാണ് മൃതദേഹം കണ്ടത്.
കോവിഡ് ബാധിതനായി വിശ്രമത്തിലായിരുന്ന വിജിൽ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു എന്നാണ് റിപ്പോർട്. സ്റ്റുഡിയോയിൽ നിന്നുള്ള വരുമാനം കുറഞ്ഞതും ഇയാളെ വിഷമിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
കാൻസർ ബാധിതയായിരുന്ന വിജിലിന്റെ മാതാവ് രണ്ട് വർഷം മുൻപാണ് മരണപ്പെട്ടത്. സജനയാണ് ഭാര്യ. നാലു വയസുള്ള ഒരു മകനുണ്ട്.
Most Read: കാസർഗോഡും ഐഎൻഎല്ലിന്റെ കൂട്ടത്തല്ല്; പ്രവർത്തകർ ചിതറിയോടി


































