കൊച്ചി: ഇത്തവണത്തെ ഓണക്കിറ്റിൽ ഗുരുതര അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ഏലം നിലവാരം കുറഞ്ഞതാണെന്ന് വിഡി സതീശൻ ആരോപിച്ചു. തമിഴ്നാട്ടിലെ ഇടനിലക്കാരാണ് ഇതിന് പിന്നിലെന്നും വിഡി സതീശൻ പറഞ്ഞു.
സർക്കാർ ആശുപത്രികളിൽ കോവിഡാനന്തര ചികിൽസയ്ക്ക് പണം ഈടാക്കാനുള്ള സർക്കാർ തീരുമാനം അനുവദിക്കാൻ കഴിയില്ലെന്നും വിഡി സതീശൻ പറഞ്ഞു. ഇത് സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസമാണിറങ്ങിയത്. സർക്കാർ ആശുപത്രികളിൽ എപിഎൽ വിഭാഗത്തിൽ പെട്ടവർക്ക് കോവിഡ് ചികിൽസയും കോവിഡാനന്തര ചികിൽസയും ഇനി പണം ഈടാക്കിയായിരിക്കും.
Read Also: ഇന്ത്യക്കാർക്കുള്ള യുഎഇ നിയന്ത്രണങ്ങൾക്ക് അവസാനം; വിസ കഴിഞ്ഞവർക്കും പ്രതീക്ഷ