കൊച്ചി: ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് എതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ സർക്കാർ പ്രഖാപിച്ച തുടർ അന്വേഷണം ആകാമെന്ന് ഹൈക്കോടതി.
സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളിയ കോടതി സർക്കാർ തീരുമാനത്തിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും വ്യക്തമാക്കി.
ടോമിൻ തച്ചങ്കരി നൽകിയ അപേക്ഷയിലാണ് ഒൻപത് വർഷം മുമ്പ് കുറ്റപത്രം സമർപ്പിച്ച കേസിൽ സർക്കാർ തുടർ അന്വേഷണം പ്രഖാപിച്ചത്. വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ പാകപ്പിഴകൾ ഉണ്ടെന്ന് കാണിച്ചായിരുന്നു തച്ചങ്കരി പരാതി നൽകിയത്.
Most Read: ‘കെ കരുണാകരൻ വിട്ട് പോയിട്ടും കോൺഗ്രസ് ഉയർന്നു വന്നു’; വിഡി സതീശൻ