അബുദാബി: നടൻ ദുൽഖർ സൽമാന് യുഎഇ ഗോൾഡൻ വിസ. അബുദാബി ഭരണ കൂടമാണ് ദുൽഖറിന് ഗോൾഡൻ വിസ നൽകിയത്.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കാണ് യുഎഇ 10 വർഷത്തെ ഗോൾഡൻ വിസ നൽകുന്നത്.
അതേസമയം വ്യവസായി എംഎ യൂസഫലിയാണ് ദുൽഖർ സൽമാന്റെ ഗോൾഡൻ വിസ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്.
മലയാളത്തിന്റെ പ്രിയ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, ടൊവിനോ തോമസ് എന്നിവർ നേരത്തെ യുഎഇയുടെ ഗോൾഡൻ വിസ നേടിയിരുന്നു.
Most Read: വനിതകൾക്കായി സംസ്ഥാനത്ത് ഫുട്ബോൾ അക്കാദമി; പുതിയ ചുവടുവെപ്പ്