വിദ്യാർഥിയെ പീഡിപ്പിച്ചു; ഹൈദരാബാദിൽ യുവതിക്ക് 20 വർഷം തടവ്

By Team Member, Malabar News
Woman Arrested
Ajwa Travels

ഹൈദരാബാദ്: സ്‌കൂൾ വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ യുവതിക്ക് 20 വർഷം തടവ് ശിക്ഷ വിധിച്ച് ഫാസ്‌റ്റ്‌ ട്രാക്ക് സ്‌പെഷ്യൽ കോടതി. ഹൈദരാബാദിലെ സ്‌കൂളിൽ കെയർ ടേക്കറായി ജോലി ചെയ്‌തിരുന്ന കെ ജ്യോതി എന്ന യുവതിയാണ് ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്‌റ്റിലായത്‌. തുടർന്ന് അറസ്‌റ്റിലായ യുവതി 20,000 രൂപ പിഴയായി അടക്കണമെന്നും കോടതി ഉത്തരവിട്ടു.

2017 ഡിസംബറിലാണ് കുട്ടിയുടെ പിതാവ് പീഡനവിവരം സംബന്ധിച്ച് ചന്ദ്രയാൻഗുട്ട പോലീസിൽ പരാതി സമർപ്പിച്ചത്. കുട്ടിയുടെ ശരീരത്തെ പാടുകൾ ശ്രദ്ധയിൽ പെട്ടതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞതെന്ന് പിതാവ് പരാതിയിൽ വ്യക്‌തമാക്കുന്നുണ്ട്.

യുവതി സ്‌കൂളിൽ എത്തിയ ശേഷം എപ്പോഴും മോശമായാണ് പെരുമാറിയിരുന്നതെന്ന് കുട്ടി പറയുന്നു. കൂടാതെ പീഡന വിവരം പുറത്തു പറയരുതെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും പിതാവ് ആരോപണം ഉന്നയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതി കുറ്റക്കാരിയാണെന്ന് തെളിഞ്ഞതോടെയാണ് 20 വർഷം തടവിന് ശിക്ഷിച്ചത്.

Read also: പ്രൊഫഷണൽ കോഴ്‌സ് പ്രവേശനത്തിന് എൻട്രൻസ് മാർക്ക് മാത്രം പരിഗണിക്കണം; ആവശ്യം തള്ളി ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE