നീലേശ്വരം: പതിനഞ്ച് വയസുള്ള പെൺകുട്ടിയെ വാഹനത്തിൽ കയറ്റിക്കൊണ്ട് പോയി പീഡിപ്പിച്ചെന്ന പരാതിയിൽ ലോറി ഡ്രൈവർ അറസ്റ്റിൽ. മടിക്കൈ എരിക്കുളം കുഞ്ഞിപ്പള്ളത്തെ ഹരിനാഥനാണ് (23) അറസ്റ്റിലായത്. പോക്സോ ചുമത്തിയാണ് അറസ്റ്റ്.
പുല്ലൂർ പെരിയ പഞ്ചായത്തിലെ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. തൊഴിലിനിടെയാണ് ഹരിനാഥ് പെൺകുട്ടിയെ പരിചയപ്പെട്ടതെന്നാണ് വിവരം. ഇയാളെ കോടതിയിൽ ഹാജരാക്കി.
Also Read: സ്കൂള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് വിദ്യാഭ്യാസമന്ത്രി







































