ലഖ്നൗ: ഉത്തര്‍പ്രദേശിലെ റാംപുരില്‍ കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയുടെ വാര്‍ത്താ സമ്മേളനത്തിനിടെ സീലിങ് തകര്‍ന്നുവീണു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മന്ത്രി സംസാരിക്കുന്നതിനിടെ ആണ് സീലിങ്ങിലെ ചില ഭാഗങ്ങള്‍ താഴേക്ക് പതിച്ചത്. മന്ത്രിയുടെ ദേഹത്തേക്ക് വീഴാതെ കൂടെയുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി.
ആസാദി കാ അമൃത് മഹോൽസവിന്റെ ഭാഗമായി സംഘടിപ്പിച്ച ഹുനാര്‍ ഹാട്ട് പരിപാടിയുടെ ഭാഗമായിട്ടാണ് മന്ത്രി റാംപുരില്‍ എത്തിയത്. റാംപുരിലെ പരിപാടിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 700ഓളം കലാകാരൻമാർ പങ്കെടുക്കുന്നുണ്ടെന്നു മന്ത്രി ട്വീറ്റ് ചെയ്തു.
“Hunar Haat” has been organised in Rampur (UP) from 16-25 Oct as a part of series of 75 “Hunar Haats” to be organised across country under #AzadiKaAmritMahotsav . About 700 artisans, craftsmen from more than 30 States/UTs are participating in #HunarHaat at Rampur. #VocalForLocal pic.twitter.com/A3JS5kPVgj
— Mukhtar Abbas Naqvi (@naqvimukhtar) October 14, 2021
അതേസമയം, മന്ത്രിയുടെ പരിപാടിയില്‍ സീലിങ് പൊളിഞ്ഞു വീണതിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡണ്ട് ശ്രീനിവാസ് ബിവി ട്വീറ്റ് ചെയ്തു.
केंद्रीय मंत्री मुख्तार अब्बास नकवी के सिर पर विकास के बादल जमकर बरसे ।
रामपुर की प्रेस कांफ्रेंस में प्रधानमंत्री मोदी के कसीदे पढ़ रहे थे जिस दौरान हुआ हादसा । pic.twitter.com/rxPW2BSckc
— Srinivas BV (@srinivasiyc) October 14, 2021
Most Read: പൂനെ അന്താരാഷ്ട്ര വിമാനത്താവളം 14 ദിവസത്തേക്ക് അടച്ചിടും



































