യുവാവിനെ കാറിൽ തീകൊളുത്തിയ നിലയിൽ കണ്ടെത്തി; ആളെ തിരിച്ചറിഞ്ഞില്ല

By Trainee Reporter, Malabar News
kozhikkode car on fire
Representational Image
Ajwa Travels

കോഴിക്കോട്: യുവാവിനെ കാറിൽ തീകൊളുത്തിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ചുരത്തിനടുത്ത് ചൂരനടി റോഡിൽ നിർത്തിയിട്ട കാറിലാണ് യുവാവിനെ തീകൊളുത്തിയ നിലയിൽ കണ്ടെത്തിയത്. നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് പുക ഉയരുന്നത് കണ്ടതോടെ നാട്ടുകാർ ഓടികൂടുകയായിരുന്നു.

കാർ അകത്തു നിന്ന് ലോക്ക് ചെയ്‌തതിനാൽ നാട്ടുകാർ ചില്ലുകൾ തകർത്ത് യുവാവിനെ പുറത്ത് എടുക്കുകയായിരുന്നു. പെട്രോൾ ഒഴിച്ചാണ് തീകൊളുത്തിയത്. എന്നാൽ, തീ വ്യാപിക്കാത്തതിനാൽ ഇയാൾക്ക് കാര്യമായി പൊള്ളലേറ്റിട്ടില്ല.

അതേസമയം, ചോദ്യങ്ങളോടൊന്നും പ്രതികരിക്കാത്തതുകൊണ്ട് ഇയാളുടെ പേരോ മേൽവിലാസമോ മറ്റ് വിവരങ്ങളോ ലഭിച്ചിട്ടില്ല. കാർ വന്ന ദിശ അനുസരിച്ച് വയനാട്ടിൽ നിന്ന് വന്നതാകാം എന്നാണ് പോലീസ് കരുതുന്നത്. ഇയാളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.

Most Read: കനത്ത മഴയ്‌ക്ക് സാധ്യത; ഉത്തരാഖണ്ഡിൽ റെഡ് അലർട് പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE