തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട പുതിയ ന്യൂനമര്‍ദ്ദം മൂലമാണ് സംസ്ഥാനത്ത് വീണ്ടും മഴക്ക് സാധ്യത. ഇന്നും നാളെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരക്കെ മഴ തുടരാനാണ് സാധ്യത. എന്നാല്‍ ശക്തമായ മഴ പെയ്യാന്‍ സാധ്യതയില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാ പ്രദേശ്, ഒഡീഷ തീരത്താണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. ഇത്തവണത്തെ കാലവര്‍ഷത്തില്‍ കേരളത്തില്‍ ശക്തമായ മഴയാണ് ലഭിച്ചത്. വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ പെയ്തത്. കാലവര്‍ഷം അവസാനിച്ചതോടെ സംസ്ഥാനത്ത് 9 ശതമാനം മഴയാണ് അധികമായി ലഭിച്ചത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴ ഇത്തവണ ലഭിച്ചത്.
Read news : ബാബറി മസ്ജിദ് കേസില്‍ തുടര്‍നടപടി ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി