സംസ്ഥാനത്ത് വീണ്ടും മഴക്ക് സാധ്യത

By Team Member, Malabar News
Malabarnews_heavy rain
Representational image
Ajwa Travels

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട പുതിയ ന്യൂനമര്‍ദ്ദം മൂലമാണ് സംസ്ഥാനത്ത് വീണ്ടും മഴക്ക് സാധ്യത. ഇന്നും നാളെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരക്കെ മഴ തുടരാനാണ് സാധ്യത. എന്നാല്‍ ശക്തമായ മഴ പെയ്യാന്‍ സാധ്യതയില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാ പ്രദേശ്, ഒഡീഷ തീരത്താണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. ഇത്തവണത്തെ കാലവര്‍ഷത്തില്‍ കേരളത്തില്‍ ശക്തമായ മഴയാണ് ലഭിച്ചത്. വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ പെയ്‌തത്. കാലവര്‍ഷം അവസാനിച്ചതോടെ സംസ്ഥാനത്ത് 9 ശതമാനം മഴയാണ് അധികമായി ലഭിച്ചത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴ ഇത്തവണ ലഭിച്ചത്.

Read news : ബാബറി മസ്‌ജിദ് കേസില്‍ തുടര്‍നടപടി ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE