ബാബറി മസ്‌ജിദ് കേസില്‍ തുടര്‍നടപടി ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി

By Syndicated , Malabar News
Kerala CM_Babri masjid_Malabar news
Ajwa Travels

തിരുവനന്തപുരം: ബാബറി മസ്‌ജിദ്‌ തകര്‍ത്ത കേസില്‍ സി ബി ഐ കോടതിയുടെ വിധി ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബാബറി മസ്‌ജിദ്‌ തകര്‍ത്തത് കടുത്ത നിയമ ലംഘനമാണെന്ന് സുപ്രീം കോടതി തന്നെ മുന്‍പ് പറഞ്ഞിട്ടുണ്ട്. തങ്ങളെ തടയാന്‍ കോടതിയാരാണെന്ന് ചോദിച്ചവരടക്കം കണ്‍മുന്നിലുണ്ട്. അവര്‍ ശിക്ഷിക്കപ്പെടാത്തത് ദുഖകരമാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ബാബറി മസ്‌ജിദ്‌ പൊളിച്ചതിന്റെ ഉത്തരവാദിത്തം സംഘവരിവാറിനാണെങ്കില്‍ അതിന് ഒത്താശ ചെയ്‌തത്‌ കോണ്‍ഗ്രസാണ്. മസ്‌ജിദ്‌ തകര്‍ത്തപ്പോള്‍ കോണ്‍ഗ്രസ് മൗനമാചരിച്ചു. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ വര്‍ഗീയ ആധിപത്യത്തിനെതിരെ പൊരുതേണ്ടതുണ്ട്. ബാബറി മസ്‌ജിദ്‌ ഒരു പള്ളി പൊളിച്ചതല്ല. ഗാന്ധി വധം പോലെ താരതമ്യം ഇല്ലാത്ത കുറ്റകൃത്യമാണ്. പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ഉള്ള ഉത്തരവാദിത്തം സിബിഐക്ക് ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: നൂറ് ദിവസത്തിനുള്ളില്‍ 50000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE