പ്രിയങ്കയുടെ പ്രവൃത്തി കോൺഗ്രസിന്റെ ആത്‌മവിശ്വാസം കൂട്ടി; ദിഗ്‌വിജയ് സിംഗ്

By Syndicated , Malabar News
dig vijay
Ajwa Travels

സംബാല്‍: യുപിയിലെ ജനങ്ങൾക്കായി പ്രിയങ്ക ഗാന്ധി പോരാടിയതിനാൽ കോണ്‍ഗ്രസിന്റെ വിശ്വാസ്യത വർധിച്ചെന്ന് ദിഗ്‌വിജയ് സിംഗ്. കര്‍ഷകരോ തൊഴിലാളികളോ വ്യാപാരികളോ ആകട്ടെ, പ്രിയങ്ക ഗാന്ധി മുന്‍കൈയെടുത്ത് ഉത്തര്‍പ്രദേശില്‍ പുതിയ ടീമിനെ തയ്യാറാക്കിയിട്ടുണ്ട്. മുമ്പ് ആരും കോണ്‍ഗ്രസിനെ കുറിച്ച് പറയാറില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടിയെ കുറിച്ച് സംസാരിക്കുന്നു. ഇത് തന്നെ വലിയ നേട്ടമാണെന്നും ദിഗ്‌വിജയ് സിംഗ് കൂട്ടിച്ചേർത്തു.

അതേസമയം അരുണാചല്‍ പ്രദേശില്‍ നിന്നുള്ള ബിജെപി എംപി തന്നെ ഇന്ത്യയുടെ ഭൂമി ചൈന കൈയേറിയെന്ന് പറഞ്ഞത് തികച്ചും ആശ്‌ചര്യകരമാണ്, എന്നിട്ടും പ്രധാനമന്ത്രി ഈ വിഷയത്തില്‍ മൗനം പാലിക്കുന്നു എന്ന് സിംഗ് കുറ്റപ്പെടുത്തി. എന്നാൽ, ഇന്ത്യൻ അതിർത്തിക്കുള്ളിൽ ചൈന നിർമിച്ചതായി പറയുന്ന 100 വീടുകൾ അടങ്ങുന്ന ഗ്രാമം ചൈനീസ് നിയന്ത്രണത്തിലുള്ള പ്രദേശത്താണെന്ന് ആയിരുന്നു ഇന്ത്യൻ സുരക്ഷാ ഏജൻസികളുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പ്രതികരിച്ചത്.

Read also: ഷൂട്ടിംഗ് തടഞ്ഞുള്ള സമരം അനുവദിക്കില്ല; വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE