ആനക്കര: കുമരനല്ലൂരിൽ നിർത്തിയിട്ട സ്കൂട്ടറിൽ കാറിടിച്ച് ഒരാൾക്ക് പരിക്ക്. കുമരനല്ലൂർ എജെബി സ്കൂളിന് സമീപം വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. വെള്ളാളൂർ മേലേപ്പുറത്ത് വാസുദേവനാണ് (70) പരിക്കേറ്റത്. ഇദ്ദേഹത്തെ ആദ്യം എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽ സ്കൂട്ടർ പൂർണമായും കാറിന്റെ മുൻവശം ഭാഗികമായും തകർന്നു.
Also Read: മുസ്ലിം ലീഗ് ജിന്നയുടെ പാത പിന്തുടരുന്നു; ഗുരുതര വിമർശനവുമായി കോടിയേരി







































