ന്യൂ ഡെല്‍ഹി : ഹത്രസില്‍ ബലാല്‍സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വസ്ത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥന് കുത്തിപ്പിച്ചതില് പ്രതിഷേധവുമായി ബിജെപി നേതാവ് രംഗത്ത്. മഹാരാഷ്ട്ര ബിജെപി വൈസ് പ്രസിഡണ്ട് ചിത്ര വാഗാണ് പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ചിത്ര യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്ത് നല്കി.
ഒരു വനിതാ രാഷ്ട്രീയ പ്രവര്‍ത്തകയുടെ വസ്ത്രത്തില്‍ കുത്തിപ്പിടിക്കാൻ പുരുഷ പോലീസുദ്യോഗസ്ഥന് എങ്ങനെ ധൈര്യം വന്നു. ഇന്ത്യന്‍ സംസ്കാരത്തില്‍ വിശ്വസിക്കുന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈ പ്രവര്‍ത്തിക്കെതിരെ നടപടിയെടുക്കണം എന്നാണ് ചിത്ര ട്വീറ്റ് ചെയ്തത്.
Read also : പ്രതിഷേധം ശക്തം; ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള നീക്കം സർക്കാർ പിൻവലിക്കുന്നു
ഹത്രസിലേക്കുള്ള യാത്രക്കിടയിലാണ് പോലീസ് ഉദ്യോഗസ്ഥന് പ്രിയങ്കയുടെ വസ്ത്രത്തില്‍ കുത്തിപ്പിടിച്ചത്. പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ എത്തിയ രാഹുലിനെയും പ്രിയങ്കയെയും ആദ്യ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ അടുത്ത ദിവസവും ഇരുവരും ഹത്രസില്‍ വീണ്ടും എത്തുമെന്ന് അറിയിക്കുകയായിരുന്നു. അതിനെത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പ്രിയങ്കയും രാഹുലും ഹത്രസില്‍ എത്തിയത്.
പോലീസുദ്യോഗസ്ഥന് പ്രിയങ്കയുടെ വസ്ത്രത്തില്‍ കുത്തിപ്പിടിക്കുന്ന ഫോട്ടോ സഹിതമാണ് ചിത്ര ട്വീറ്റ് ചെയ്തത്. ഇതിനെ തുടര്‍ന്ന് ചിത്രക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു. എന്‍സിപി പ്രവര്‍ത്തകയായിരുന്ന ചിത്ര വാഗ് കഴിഞ്ഞ വര്‍ഷമാണ് ബിജെപിയില്‍ അംഗമാകുന്നത്.
Read also : ഓപ്പറേഷന് പി ഹണ്ട്; 41 പേര് അറസ്റ്റില്‍