പ്രതിഷേധം ശക്‌തം; ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള നീക്കം സർക്കാർ പിൻ‌വലിക്കുന്നു

By News Desk, Malabar News
government-is-withdrawing-salary-cut
Representational Image
Ajwa Travels

തിരുവനന്തപുരം: ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ താൽകാലികമായി പിൻമാറുന്നു. ജീവനക്കാർക്കൊപ്പം ഭരണാനുകൂല സംഘടനകളുടെയും പ്രതിഷേധം കണക്കിൽ എടുത്താണ് ‘സാലറി കട്ട്’ ഒഴിവാക്കാൻ തീരുമാനിച്ചത്. സാമ്പത്തിക പ്രതിസന്ധി തുടരുകയാണെങ്കിൽ മാത്രം വീണ്ടും നടപ്പിലാക്കും.

Also Read: പെൻഷൻ പരിഷ്‌ക്കരണം; പ്രതിഷേധവുമായി ഇടത് സംഘടനകൾ

ശമ്പളം പിടിക്കൽ തുടർന്നാൽ പണിമുടക്ക് ആരംഭിക്കാൻ പ്രതിപക്ഷ സംഘടനകൾ തീരുമാനിച്ചിരുന്നു. കോടതിയെ സമീപിക്കാനും ആലോചന ഉണ്ടായിരുന്നു. ഇത്തരം നീക്കങ്ങൾ സർക്കാരിന് തിരിച്ചടിയാകും എന്ന് വിലയിരുത്തിയതോടെയാണ് സാലറി കട്ട് തൽക്കാലത്തേക്ക് നിർത്തി വെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE