യുവാക്കൾ തമ്മിലുള്ള പകയിൽ വീടുകയറി ആക്രമണം; തിരുവനന്തപുരത്ത് 14 പേർ അറസ്‌റ്റിൽ

By Desk Reporter, Malabar News
kerala police
Representational Image
Ajwa Travels

തിരുവനന്തപുരം: നഗരൂരിൽ യുവാക്കൾ തമ്മിലുള്ള പകയെ തുടർന്ന് വീടുകയറി ആക്രമണം. സൂരജ്, വിഷ്‌ണു എന്നീ യുവാക്കള്‍ തമ്മിലുണ്ടായ അടിപിടിയാണ് വീട്ടിൽ കയറി സ്‍ത്രീകളെ വരെ ഉപദ്രവിക്കുന്ന സംഭവങ്ങളിലേക്ക് നീങ്ങിയത്. സംഭവുമായി ബന്ധപ്പെട്ട് 14 പേരെ നഗരൂർ പോലീസ് അറസ്‌റ്റ് ചെയ്‌തു.

നഗരൂർ സ്വദേശികളായ സൂരജും വിഷ്‌ണുവും തമ്മിൽ വർഷങ്ങളായി ശത്രുതയുണ്ട്. ഇവർ തമ്മിൽ നേരത്തെ ഏറ്റുമുട്ടുകയും ചെയ്‌തിരുന്നു. ഇന്നലെ വൈകുന്നേരം സൂരജിന്റെ സുഹൃത്തായ അഫ്‌സലിന്റെ വീടിന് മുൻപിൽ വെച്ച് ഇവർ തമ്മിൽ കണ്ടുമുട്ടുകയും തർക്കങ്ങൾ ഉണ്ടാവുകയും ഒടുവിൽ കയ്യാങ്കളിലെത്തുകയും ചെയ്‌തു.

മർദ്ദനത്തിൽ വിഷ്‌ണുവിന് സാരമായി പരിക്കേറ്റു. വിഷ്‌ണുവിനെ മ‍ർദ്ദിക്കുന്നറി‍ഞ്ഞ എട്ട് സുഹൃത്തുക്കള്‍ സ്‌ഥലത്തെത്തി. തുടര്‍ന്ന് വിഷ്‌ണുവിന്റെ സുഹൃത്തുക്കളെത്തിയപ്പോള്‍ അഫ്‌സലും സൂരജും വീട്ടിലേക്ക് ഓടികയറി. അക്രമിസംഘം വീട്ടിൽ കയറി സൂരജിനെയും അഫ്‌സലിനെയും അടിച്ചു.

ഇതിനിടെ വീട്ടിലുണ്ടായിരുന്നു സ്‍ത്രീകള്‍ക്കും മർദ്ദനമേറ്റു. രണ്ട് സംഭവങ്ങളിലുമായി 14 പേരെ അറസ്‌റ്റ് ചെയ്‌തതായി പോലീസ് പറഞ്ഞു. കൂട്ടത്തല്ലിൽ പ്രതികള്‍ക്കെല്ലാം പരിക്കുകളുണ്ട്.

Malabar News: കോഴിക്കോട് കെഎസ്ആർടിസി സമുച്ചയം; യുഡിഎഫ് രണ്ടാംഘട്ട സമരത്തിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE