ഒമൈക്രോൺ; സംസ്‌ഥാനം കടുത്ത ജാഗ്രതയിലെന്ന് ആരോഗ്യമന്ത്രി

By Staff Reporter, Malabar News
‘Omicron’: union-government gives directions

തിരുവനന്തപുരം: ഒമൈക്രോൺ പശ്‌ചാത്തലത്തില്‍ സംസ്‌ഥാനം കടുത്ത ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് കൂടുതലായി രോഗം സ്‌ഥിരീകരിക്കുന്നുണ്ട്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവരുടെ സമ്പർക്കം കാരണമാണ് കേസുകൾ കൂടിയത്. ഇത്തരം രാജ്യങ്ങളിൽ നിന്ന് വരുന്നവരും കർശന ക്വാറന്റെയ്ൻ നിബന്ധനകൾ പാലിക്കണമെന്ന് ആരോഗ്യമന്ത്രി വ്യക്‌തമാക്കി.

സംസ്‌ഥാനത്ത് കുട്ടികളുടെ വാക്‌സിനേഷൻ ആരംഭിച്ചു. കൊവാക്‌സിനാണ് കുട്ടികൾക്ക് നൽകുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ആകെ 1426 വാക്‌സിനേഷൻ കേന്ദ്രങ്ങളാണ് സജ്‌ജീകരിച്ചിട്ടുള്ളത്. കുട്ടികള്‍ക്കായി 551 വാക്‌സിനേഷൻ കേന്ദ്രങ്ങളുണ്ട്. സമയബന്ധിതമായി വാക്‌സിൻ വിതരണം പൂർത്തിയാക്കാൻ സാധിക്കുമെന്നും ബൂസ്‌റ്റർ ഡോസ് ജനുവരി 10 മുതൽ നൽകി തുടങ്ങുമെന്നും മന്ത്രി തിരുവനന്തപുരത്ത് അറിയിച്ചു.

Read Also: പ്രധാനമന്ത്രിയെ വിമർശിച്ച് മേഘാലയ ഗവർണർ സത്യപാൽ മാലിക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE