മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിഞ്ഞിരുന്നയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് പുന്നൂർ സ്വദേശി പദ്മനാഭൻ(51) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. ആറാം വാർഡിലേക്കുള്ള വഴിയിൽ ട്യൂബ് ലൈറ്റുകൾ സ്ഥാപിക്കാനുള്ള ഹുക്കിലാണ് പദ്മനാഭനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
വാഹനാപകടത്തിൽ പരിക്കേറ്റ ഇയാളെ കഴിഞ്ഞ പത്തിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏറെ നാളായി ഇയാൾ വീട്ടിൽ നിന്ന് അകന്നു കഴിയുകയാണെന്നാണ് വിവരം.
Malabar News: എടക്കൽ ഗുഹ സംരക്ഷിക്കാൻ പദ്ധതി തയ്യാറാക്കും