വൈത്തിരി: ജില്ലയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ഹോംസ്റ്റേയിൽ നിന്ന് എംഡിഎംഎ പിടിച്ചെടുത്തു. വിൽപനക്കായി സൂക്ഷിച്ചുവെച്ച 40,000 രൂപയോളം വിലവരുന്ന 2.14 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. സംഭവത്തിൽ നാലുപേരെ ജില്ലാ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വയനാട് വൈത്തിരി സ്വദേശികളായ പ്രജോഷ് വർഗീസ്, ഷഫീക് സികെ, ജംഷീർ ആർകെ, കോഴിക്കോട് സ്വദേശി റഷീദ് സിപി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കൽപ്പറ്റ കോടതിയിൽ ഹാജരാക്കി. ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ഹോംസ്റ്റേയിൽ റെയ്ഡ് നടത്തിയത്.
ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാറിന്റെ നിർദ്ദേശ പ്രകാരം കൽപ്പറ്റ ഡിവൈഎസ്പി സുനിൽ എംഡി, വൈത്തിരി പോലീസ് ഇൻസ്പെക്ടർ ദിനേശ് കോറോത്ത് എന്നിവരുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ രാം കുമാറും സംഘവുമാണ് പരിശോധന നടത്തിയത്.
Most Read: പോക്കറ്റിൽ സൂക്ഷിച്ച ഫോൺ പൊട്ടിത്തെറിച്ചു; ബൈക്ക് യാത്രക്കിടെ വിദ്യാർഥിക്ക് പരിക്ക്