കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ നാല് ട്രെയിനുകൾ കൂടി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. നിലവിൽ നാളെ മുതൽ ഫെബ്രുവരി 15 വരെയാണ് സർവീസുകൾ റദ്ദാക്കിയത്.
മംഗളൂരു സെൻട്രൽ-കോഴിക്കോട് എക്സ്പ്രസ്, കോഴിക്കോട്-കണ്ണൂർ എക്സ്പ്രസ്, കണ്ണൂർ-ചെറുവത്തൂർ എക്സ്പ്രസ്, ചെറുവത്തൂർ-മംഗളൂരു സെൻട്രൽ എന്നീ തീവണ്ടികളാണ് നാളെ മുതൽ സർവീസ് നിർത്തുന്നത്.
Most Read: മധുരയില്‍ അച്ഛനും അമ്മയും മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി