ഡെൽഹി: ഐപിഎൽ ടീം ഡെൽഹി ക്യാപിറ്റൽസിന്റെ സഹപരിശീലകനായി മുൻ ഇന്ത്യൻ പേസർ അജിത് അഗാർക്കർ. ഡെൽഹി ക്യാപിറ്റൽസ് സഹപരിശീലകനായി അഗാർക്കറെ നിയമിച്ച വിവരം ഔദ്യോഗികമായി അറിയിച്ചു.
? ANNOUNCEMENT ?
Former ?? fast bowler @imAagarkar has joined the Delhi Capitals coaching staff as an Assistant Coach ?
Welcome to DC ?
? https://t.co/mCEmYM0MPE#YehHaiNayiDilli #IPL2022 pic.twitter.com/91D0Eejlbf
— Delhi Capitals (@DelhiCapitals) February 23, 2022
കഴിഞ്ഞ സീസണുകളിൽ ടീമിനൊപ്പമുണ്ടായിരുന്ന മുഹമ്മദ് കൈഫ്, അജയ് രത്ര എന്നീ മുൻ ഇന്ത്യൻ താരങ്ങൾ ടീം വിട്ടിരുന്നു. അതേസമയം മുൻ ഓസീസ് ഓൾറൗണ്ടർ ഷെയിൻ വാട്സൺ അഗാർക്കറിനൊപ്പം സഹപരിശീലകനാവുമെന്ന് സൂചനയുണ്ട്. ഇതിൽ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.
നേരത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡെൽഹി ക്യാപിറ്റൽസ് ടീമുകൾക്കായി ഐപിഎൽ കളിച്ച താരമാണ് അജിത് അഗാർക്കർ. 42 ഇന്നിംഗ്സുകൾ കളിച്ച താരം 29 വിക്കറ്റുകൾ സ്വന്തമാക്കി. ഇന്ത്യക്കായി വിവിധ ഫോർമാറ്റുകളിൽ കളിച്ചിട്ടുള്ള താരം ബാറ്റ് കൊണ്ടും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
Most Read: അവസാനം അഭിനയിച്ചത് മമ്മൂട്ടിക്കും നവ്യക്കുമൊപ്പം; സിനിമകളെത്തും മുൻപ് മടക്കം