അജിത് അഗാർക്കർ ഡെൽഹി ക്യാപിറ്റൽസ് സഹപരിശീലകൻ; ഔദ്യോഗിക പ്രഖ്യാപനം

By News Bureau, Malabar News
Ajwa Travels

ഡെൽഹി: ഐപിഎൽ ടീം ഡെൽഹി ക്യാപിറ്റൽസിന്റെ സഹപരിശീലകനായി മുൻ ഇന്ത്യൻ പേസർ അജിത് അഗാർക്കർ. ഡെൽഹി ക്യാപിറ്റൽസ് സഹപരിശീലകനായി അഗാർക്കറെ നിയമിച്ച വിവരം ഔദ്യോഗികമായി അറിയിച്ചു.

കഴിഞ്ഞ സീസണുകളിൽ ടീമിനൊപ്പമുണ്ടായിരുന്ന മുഹമ്മദ് കൈഫ്, അജയ് രത്ര എന്നീ മുൻ ഇന്ത്യൻ താരങ്ങൾ ടീം വിട്ടിരുന്നു. അതേസമയം മുൻ ഓസീസ് ഓൾറൗണ്ടർ ഷെയിൻ വാട്സൺ അഗാർക്കറിനൊപ്പം സഹപരിശീലകനാവുമെന്ന് സൂചനയുണ്ട്. ഇതിൽ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.

നേരത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡെൽഹി ക്യാപിറ്റൽസ് ടീമുകൾക്കായി ഐപിഎൽ കളിച്ച താരമാണ് അജിത് അഗാർക്കർ. 42 ഇന്നിംഗ്സുകൾ കളിച്ച താരം 29 വിക്കറ്റുകൾ സ്വന്തമാക്കി. ഇന്ത്യക്കായി വിവിധ ഫോർമാറ്റുകളിൽ കളിച്ചിട്ടുള്ള താരം ബാറ്റ് കൊണ്ടും മികച്ച പ്രകടനം കാഴ്‌ചവെച്ചിട്ടുണ്ട്.

Most Read: അവസാനം അഭിനയിച്ചത് മമ്മൂട്ടിക്കും നവ്യക്കുമൊപ്പം; സിനിമകളെത്തും മുൻപ് മടക്കം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE