ന്യൂ ഡെല്‍ഹി: പിയൂഷ് ഗോയലിനെ ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണ വകുപ്പുകളുടെ അധിക ചുമതല ഏല്‍പ്പിച്ചു. കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റെ വിയോഗത്തെ തുടര്‍ന്നാണ് നടപടി.
നിലവില്‍ റെയില്‍വേ, വാണിജ്യ, വ്യവസായ വകുപ്പുകളാണ് പിയൂഷ് ഗോയല്‍ കൈകാര്യം ചെയ്യുന്നത്. ബിഹാറില്‍ നിന്നുള്ള എല്‍ജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന രാംവിലാസ് പാസ്വാന് വ്യാഴാഴ്ചയാണ് മരിച്ചത്. ജെഡിയുവിനെതിരെ ബിഹാറില്‍ മത്സരിക്കുമെന്ന് എല്‍ജെപി തീരുമാനിച്ചതിനു പുറകെയായിരുന്നു പാസ്വാന്റെ വിയോഗം.
പാസ്വാന്റെ വിയോഗത്തെ തുടര്‍ന്ന് മകന് ചിരാഗ് പാസ്വാന് മന്ത്രിസഭയിലേക്ക് എത്തുമെന്നാണ് സൂചനകള്‍. എന്നാല്‍ ആര്‍ജെഡിയുമായി എല്‍ജെപിക്കുള്ള ഭിന്നതകള്‍ ഇതിനു തടസമാകുമോയെന്ന് കണ്ടറിയണം. ബിഹാറില്‍ ജെഡിയുവുമായിട്ടാണ് എല്‍ജെപിക്ക് തര്‍ക്കമുള്ളത്. ബിജെപിയുമായുള്ള സഖ്യം തുടരുമെന്നും ചിരാഗ് പാസ്വാന് നേരത്തെ വ്യക്തമാക്കിയിരുന്നു
Read also: വാളയാര്‍ കേസ്; സര്‍ക്കാരിനെതിരെ രമേശ് ചെന്നിത്തല