പാസ്വാന്റെ മരണം; പിയൂഷ് ഗോയലിന് അധിക ചുമതല

By Trainee Reporter, Malabar News
Malabar News_piyush-goyal
Piyush Goyal
Ajwa Travels

ന്യൂ ഡെല്‍ഹി: പിയൂഷ് ഗോയലിനെ ഉപഭോക്‌തൃ, ഭക്ഷ്യ, പൊതുവിതരണ വകുപ്പുകളുടെ അധിക ചുമതല ഏല്‍പ്പിച്ചു. കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റെ വിയോഗത്തെ തുടര്‍ന്നാണ് നടപടി.

നിലവില്‍ റെയില്‍വേ, വാണിജ്യ, വ്യവസായ വകുപ്പുകളാണ് പിയൂഷ് ഗോയല്‍ കൈകാര്യം ചെയ്യുന്നത്. ബിഹാറില്‍ നിന്നുള്ള എല്‍ജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന രാംവിലാസ് പാസ്വാന്‍ വ്യാഴാഴ്‌ചയാണ് മരിച്ചത്. ജെഡിയുവിനെതിരെ ബിഹാറില്‍ മത്സരിക്കുമെന്ന് എല്‍ജെപി തീരുമാനിച്ചതിനു പുറകെയായിരുന്നു പാസ്വാന്റെ വിയോഗം.

പാസ്വാന്റെ വിയോഗത്തെ തുടര്‍ന്ന് മകന്‍ ചിരാഗ് പാസ്വാന്‍ മന്ത്രിസഭയിലേക്ക് എത്തുമെന്നാണ് സൂചനകള്‍. എന്നാല്‍ ആര്‍ജെഡിയുമായി എല്‍ജെപിക്കുള്ള ഭിന്നതകള്‍ ഇതിനു തടസമാകുമോയെന്ന് കണ്ടറിയണം. ബിഹാറില്‍ ജെഡിയുവുമായിട്ടാണ് എല്‍ജെപിക്ക് തര്‍ക്കമുള്ളത്. ബിജെപിയുമായുള്ള സഖ്യം തുടരുമെന്നും ചിരാഗ് പാസ്വാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു

Read also: വാളയാര്‍ കേസ്; സര്‍ക്കാരിനെതിരെ രമേശ് ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE