സിഡ്നി: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണ്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തായ്ലന്ഡിലെ വീട്ടിലായിരുന്നു അന്ത്യം. 52 വയസായിരുന്നു. തായ്ലന്ഡിലെ കോ സാമുയിയിലെ വീട്ടില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് വോണിന്റെ മാനേജ്മെന്റ് പ്രസ്താവനയിൽ അറിയിച്ചു.
ലോകത്തെ ഏറ്റവും മികച്ച സ്പിൻ ബൗളര്‍മാരില്‍ ഒരാളാണ് വോണ്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ രണ്ടാമത്തെ താരമാണ് ഇദ്ദേഹം. ആദ്യ ഐപിഎല്ലില്‍ കിരീടം നേടിയ രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റനായിരുന്നു.
ഓസിസിന് വേണ്ടി 145 ടെസ്റ്റുകളിലായി 708 വിക്കറ്റ് നേടിയിട്ടുണ്ട്. 194 ഏകദിന മൽസരങ്ങളില്‍ നിന്ന് ഷെയ്ന് 293 വിക്കറ്റും നേടി. ടെസ്റ്റ് വിക്കറ്റ് നേട്ടങ്ങളില്‍ ലോകത്തെ രണ്ടാം സ്ഥാനക്കാരനാണ് ഇദ്ദേഹം. കോവിഡ് ബാധിച്ചതിന് ശേഷം വിശ്രമത്തിലായിരുന്നു ഷെയ്ൻ.
Most Read: റഷ്യയുടെ യുദ്ധക്കുറ്റങ്ങൾ അന്വേഷിക്കാൻ യുഎൻ; കമ്മീഷനെ നിയോഗിക്കും