ന്യൂഡെൽഹി: ഫ്രഞ്ച് പ്രസിഡണ്ടായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഇമ്മാനുവല്‍ മാക്രോണിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രാന്‍സിന്റെ പ്രസിഡണ്ടായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട എന്റെ സുഹൃത്ത് ഇമ്മാനുവല്‍ മാക്രോണിന് അഭിനന്ദനങ്ങള്‍ ! ഇന്ത്യ-ഫ്രാന്‍സ് തന്ത്രപരമായ പങ്കാളിത്തം ഊട്ടിയുറപ്പിക്കാന്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നത് തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു; നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു.
Congratulations to my friend @EmmanuelMacron on being re-elected as the President of France! I look forward to continue working together to deepen the India-France Strategic Partnership.
— Narendra Modi (@narendramodi) April 25, 2022
തീവ്ര വലതുപക്ഷ സ്ഥാനാർഥിയായ മറൈന്‍ ലെ പെന്നിനെയാണ് മാക്രോണ്‍ പരാജയപ്പെടുത്തിയത്. 58.2 ശതമാനം വോട്ടാണ് മാക്രോണ്‍ സ്വന്തമാക്കിയത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഫ്രാന്‍സില്‍ ഒരു പുതിയ യുഗം ഉണ്ടാകുമെന്ന് വിജയത്തിന് ശേഷം നടത്തിയ ആദ്യത്തെ അഭിസംബോധനയില്‍ മാക്രോണ്‍ പറഞ്ഞു.
ഈ രാജ്യത്തെ പലരും എനിക്ക് വോട്ട് ചെയ്തത് അവര്‍ എന്റെ ആശയങ്ങളെ പിന്തുണച്ചതു കൊണ്ടല്ല, മറിച്ച് തീവ്ര വലതുപക്ഷത്തിന്റെ ആശയങ്ങളെ അകറ്റി നിര്‍ത്താനാണ്. ഞാന്‍ അവരോട് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു, വരും വര്‍ഷങ്ങളില്‍ അവരോട് കടപ്പെട്ടിരിക്കുന്നു. ഫ്രാന്‍സില്‍ ആരും വഴിയരികില്‍ ഉപേക്ഷിക്കപ്പെടില്ല; മാക്രോൺ വ്യക്തമാക്കി.
Read Also: ഗതാഗതമന്ത്രി ഇന്ന് കെഎസ്ആർടിസി തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തും