ന്യൂഡെൽഫി: രാജ്യത്തെ പൗരൻമാർക്ക് ഈദുൽ ഫിത്ർ (ചെറിയ പെരുന്നാൾ) ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്റർ വഴിയാണ് പ്രധാനമന്ത്രി ആശംസകൾ നേർന്നത്. ‘ഈദുൽ ഫിത്ർ (ചെറിയ പെരുന്നാൾ) ദിനത്തിൽ എല്ലാവിധ ആശംസകളും നേരുന്നു. ഈ മംഗളാവസരത്തിൽ നമ്മുടെ സമൂഹത്തിൽ ഐക്യവും സാഹോദര്യവും വർധിക്കട്ടെ. എല്ലാവർക്കും ആരോഗ്യവും സമൃദ്ധിയും ഉണ്ടാകട്ടെ’യെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
റമസാൻ മാസത്തിലെ 30 നോമ്പ് പൂർത്തിയാക്കിയാണ് ഇസ്ലാം മതവിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. പുത്തൻ വസ്ത്രവും, അത്തറിന്റെ പരിമളവും, മൈലാഞ്ചി മൊഞ്ചുമായി നാടാകെ വിശ്വാസികൾ പെരുന്നാൾ ആഘോഷത്തിലാണ്. രണ്ട് വർഷത്തെ കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും ഈദുൽ ഫിത്ർ ആഘോഷം നടക്കുന്നത്.
Most Read: വിദേശ പര്യടനം; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഡെൻമാർക്കിൽ