കാസർഗോഡ്: ഷവർമ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ കാസർഗോട്ടെ കടയുടമക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. ചെറുവത്തൂരിൽ പ്രവർത്തിച്ചിരുന്ന ഐഡിയൽ കൂൾബാർ ഉടമയായ മുഞ്ഞഹമ്മദിനെതിരെ ആണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.
കുഞ്ഞഹമ്മദിന്റെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന ഐഡിയൽ കൂൾബാറിൽ നിന്നും ഷവർമ കഴിച്ചതിന് പിന്നാലെയാണ് ഭക്ഷ്യവിഷബാധയേറ്റ് പ്ളസ് വൺ വിദ്യാർഥിനി ദേവനന്ദ മരിച്ചത്. കൂടാതെ 59 പേർ ആശുപത്രിയിൽ ആകുകയും ചെയ്തു. കേസിൽ ഇതിനോടകം തന്നെ കൂൾബാർ മാനേജർ, മാനേജിങ് പാർട്ണർ, ഷവർമ ഉണ്ടാക്കിയ നേപ്പാൾ സ്വദേശി എന്നിവർ അറസ്റ്റിലായിട്ടുണ്ട്.
Read also: ‘അസാനി’ ചുഴലിക്കാറ്റ്; ബംഗാൾ ഉൾക്കടലിൽ മൽസ്യ ബന്ധനത്തിന് നിരോധനം