കൊച്ചി: തൃക്കാക്കരയിൽ മുന്നണികൾ നേരിട്ട് വോട്ട് അഭ്യർഥിച്ചെന്ന് സമ്മതിച്ച് ട്വിന്റി-20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്. മൂന്ന് മുന്നണികളുടെയും സംസ്ഥാന തലത്തിലുള്ള നേതാക്കൾ നേരിട്ടും അല്ലാതെയും ട്വിന്റി-20 യുടെ സഹായം തേടി.
ഈ നേതാക്കൾ ആരെന്ന് ഇപ്പോൾ പറയുന്നില്ലെന്നും സാബു ജേക്കബ് പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പതിനായിരത്തോളം വരുന്ന ട്വിന്റി-20 വോട്ടുകൾ എങ്ങോട്ട് പോകുമെന്ന ചോദ്യമാണ് നിലവിൽ ഉയരുന്നത്. ട്വിന്റി 20യെ പരസ്യമായി എതിർത്ത പലരും പിന്നീട് നിലപാട് മാറ്റിയതായി കണ്ടിട്ടുണ്ട്.
ട്വിന്റി 20യോട് വോട്ടഭ്യർഥന നടത്തിയിട്ടില്ലെന്ന സിപിഐഎമ്മിന്റേയും കോൺഗ്രസിന്റെയും വാദത്തെ തള്ളിക്കൊണ്ടാണ് ഇപ്പോൾ സാബു എം ജേക്കബ് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
Most Read: തൃശൂരിൽ ബസ് കാറിന് മുകളിലേക്ക് മറിഞ്ഞു അഞ്ചുപേർക്ക് പരിക്ക്