ശ്രീനഗർ: കശ്മീരിലെ ബുദ്ഗാമിൽ ലഷ്കർ-ഇ-തൊയ്ബയുടെ രണ്ട് തീവ്രവാദികൾ അറസ്റ്റിൽ. പോലീസും സുരക്ഷാ സേനയും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവർ പിടിയിലായത്. സാഹിദ് അഹമ്മദ് ഷെയ്ഖ്, സാഹിൽ ബഷീർ ദാർ എന്നിവരാണ് പിടിയിലായത്.
ഇവരുടെ പക്കൽ നിന്ന് സ്ഫോടക വസ്തുക്കളും വെടിക്കോപ്പുകളും കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശത്ത് കൂടുതൽ പരിശോധന നടന്നു വരികയാണ്.
Read also: ‘ഒരു റെക്കോര്‍ഡ് ആയിരിക്കണം’- റെയ്ഡിൽ പ്രതികരിച്ച് കാര്‍ത്തി ചിദംബരം