തൃശൂർ: ഗുരുവായൂർ സ്വർണ കവർച്ചാ കേസിൽ രണ്ട് പേർ അറസ്റ്റിൽ. സഹോദരങ്ങളായ തമിഴ്നാട് സ്വദേശികളാണ് അറസ്റ്റിൽ ആയത്. ചിന്നരാജ (24), സഹോദരൻ രാജ (23) എന്നിവരാണ് അറസ്റ്റിൽ ആയതെന്ന് പോലീസ് പറഞ്ഞു. മോഷ്ടിച്ച ഒന്നരക്കോടിയുടെ സ്വർണം വിൽക്കാൻ സഹായിച്ചെന്നാണ് ഇവർക്കെതിരായ കുറ്റം.
കേസിൽ നേരത്തെ പിടിയിലായ ധർമരാജന്റെ ബന്ധുക്കളാണ് ഇരുവരും. വീട്ടുകാർ സിനിമക്കു പോയ തക്കം നോക്കി മൂന്നു കിലോ സ്വർണമാണ് ധർമരാജ് കവർന്നത്. മോഷ്ടിച്ച സ്വർണം വിൽക്കാൻ ധർമരാജിന് ചിന്നരാജയും രാജയും സഹായമൊരുക്കി. ഇവരിലൊരാൾ നേരത്തെ പെരുമ്പാവൂരിൽ ടാക്സി ഡ്രൈവറെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്.
Most Read: ഉമർ ഖാലിദിന്റെ പ്രസംഗം ഭീകര പ്രവർത്തനമല്ല; ഡെൽഹി ഹൈക്കോടതി