കോഴിക്കോട്: പ്ളസ് ടു വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി ചുങ്കം ഓർക്കിഡ് ഹൗസിങ് കോളനിയിലെ അധ്യാപക ദമ്പതികളായ സന്തോഷിന്റേയും ബിജിലിയുടെയും മകൻ ആശിഷ് കെ സന്തോഷ് (16) ആണ് മരിച്ചത്. താമരശ്ശേരി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥിയാണ്.
മുണ്ടക്കൽ യുപി സ്കൂളിലെ പ്രധാന അധ്യാപകനാണ് ആശിഷിന്റെ പിതാവ് സന്തോഷ്. മാതാവ് കൊടുവള്ളി കെഎംഒ സ്കൂളിലെ അധ്യാപികയാണ്. സഹോദരൻ: അഭിനവ് കെ സന്തോഷ്. സംസ്കാരം ഇന്ന് ഉച്ചക്ക് 1.30ന് കൊടുവള്ളി കാവുങ്ങൽ തറവാട്ട് വളപ്പിൽ നടക്കും.
Most Read: ഭാഗ്യലക്ഷ്മിക്ക് എതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതിതേടി എജിക്ക് അപേക്ഷ





































